ഭരണഘടനാ പുനരവലോകന കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: ഭരണഘടനാ പുനരവലോകന കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് മാര്‍ച്ച് 31 ഞായറാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് എം. എന്‍. വെങ്കിടചെല്ലയ്യയില്‍ നിന്ന് കേന്ദ്രനിയമമന്ത്രി അരുണ്‍ ജെറ്റ്ലി റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. റിപ്പോര്‍ട്ടില്‍ ചില പുതിയ മൗലികാവകാശങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില മൗലികാവകാശങ്ങള്‍ക്കാണ് നിര്‍ദേശം. തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്താനും നിര്‍ദേശമുണ്ട്. 294 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുളളത്.
അതേ സമയം ഇന്ത്യന്‍ വംശജരല്ലാത്തവര്‍ക്ക് ഭരണഘടനാപരമായ ഉന്നത സ്ഥാനങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് കമ്മിഷന്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഈ പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലെത്തുകയാണ് വേണ്ടതെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഈ പ്രശ്നത്തെ ചൊല്ലി പി. എ. സാംഗ്മ കമ്മിഷനില്‍ നിന്ന് രാജിവെച്ചിരുന്നു. വിദേശ വംശജയായ സോണിയാഗാന്ധിയെ പാര്‍ട്ടി നേതാവാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് സാഗ്മയും ശരത്പവാറും കോണ്‍ഗ്രസ് വിട്ടത്.












Click it and Unblock the Notifications