കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനൊപ്പം ഒളിച്ചുകടന്ന കുവൈത്തി യുവതി ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: പാസ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി ആന്ധ്രക്കാരനായ കാമുകനോടൊപ്പം ഇന്ത്യയിലെത്തിയ കുവൈത്തി യുവതി തലാല്‍ ആസ്മിയെ വെല്ലൂര്‍ ജയിലില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജയിലില്‍ ഉപവസിക്കുകയായിരുന്ന ആസ്മിയെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

നാല് മാസം ഗര്‍ഭിണിയാണ് തലാല്‍ ആസ്മി. പാസ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി ഇന്ത്യയിലെത്തിയ ആസ്മി പൊലീസ് പിടിയിലാവുകയായിരുന്നു. ആലന്തൂര്‍ കോടതിയില്‍ നിന്ന് ആസ്മിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എല്ലാ ദിവസവും മീനമ്പാക്കം പൊലീസ് സ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശമുണ്ടായിരുന്നു. ആസ്മിയും കാമുകന്‍ കാദര്‍ പാഷയും ആന്ധ്രയില്‍ പോയതിനാല്‍ പൊലീസ് സ്റേഷനില്‍ ഹാജരാവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആസ്മിയുടെ ജാമ്യം റദ്ദാക്കി, അവരെ അറസ്റ് ചെയ്തു. ഏപ്രില്‍ അഞ്ച് വരെ ആസ്മിയെ റിമാന്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

ജയിലില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ആസ്മി അവശനിലയിലാവുകയായിരുന്നു. ഉറുദു മാത്രമറിയാവുന്ന ആസ്മിയുമായി ജയിലില്‍ കഴിയുന്ന ഉറുദു വശമുള്ള ശ്രീലങ്കക്കാരി മര്‍ജാന മുഖേനയാണ് ജയില്‍ അധികൃതര്‍ സംസാരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പോവാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ തനിക്ക് ആത്മഹത്യ മാത്രമേ വഴിയുള്ളൂവെന്ന് ആസ്മി പറഞ്ഞതായി മര്‍ജാന പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X