കോണ്‍ഗ്രസിനോട് തുറന്ന സമീപനം
തിരുവനന്തപുരം: കോണ്‍ഗ്രസിനോട് സിപിഐയ്ക്ക് തുറന്ന സമീപനമാണുള്ളതെന്ന് സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍, ആവശ്യമായ സ്ഥലങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക എന്നതാണ് സിപിഐയുടെ നയമെന്ന് ബര്‍ദാന്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലടക്കം ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സിപിഐയോടൊപ്പം സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെന്നതിന്റെ പേരില്‍ സിപിഎം തങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ല. കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ സിപിഐയും സിപിഎമ്മും ഏതാണ്ട് സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്.-- അദ്ദേഹം പറഞ്ഞു.
ആദിവാസി ഭൂസമരത്തില്‍ സിപിഐയുടെ നിലപാട് ആദിവാസികള്‍ക്ക് അനുകൂലമായിരുന്നുവെന്ന് ബര്‍ദാനോടൊപ്പമുണ്ടായിരുന്ന സിപിഐ നേതാവ് പി. കെ. വാസുദേവന്‍നായര്‍ പറഞ്ഞു.












Click it and Unblock the Notifications