ഷാര്‍ജയിലേക്ക് ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് ആഴ്ചയില്‍ നാല് ദിവസം വിമാനസര്‍വീസ് നടത്തും.
ഞായര്‍, ചൊവ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഐസിസി 997 വിമാനം ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്. ഈ ദിവസങ്ങളില്‍ വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന വിമാനം 8.40ന് ഷാര്‍ജയിലെത്തും. ഐസി 998 വിമാനം ഷാര്‍ജയില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട് പുലര്‍ച്ചെ 2.35ന് തിരുവനന്തപുരത്തെത്തും.
സമ്മര്‍ ഷെഡ്യൂളില്‍ ഇന്ത്യന്‍ എല്ലാ ദിവസവും മാലിയിലേക്ക് വിമാന സര്‍വീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 12.30ന് പുറപ്പെടുന്ന ഐസി 963 വിമാനം 1.10ന് മാലിയിലെത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20ന് പുറപ്പെട്ട് രണ്ട് മണിയ്ക്ക് മാലിയിലെത്തും.
ഞായര്‍, തിങ്കള്‍, ചൊവ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാലിയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടുന്ന വിമാനം 3.40ന് തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 3.15ന് പുറപ്പെട്ട് 4.55ന് തിരുവനന്തപുരത്തെത്തും. ശനിയാഴ്ച 2.30ന് തിരിക്കുന്ന വിമാനം 4.10ന് തിരുവനന്തപുരത്തെത്തും.












Click it and Unblock the Notifications