ക്രിസ്ത്യന്‍ വിവാഹമോചനം: അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി : ക്രിസ്ത്യന്‍ വിവാഹ മോചനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്ന് ഡിവിഷന്‍ ബഞ്ച്. കുടുംബ കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കുമാണ് അതിനുളള അധികാരം. 2001 ഒക്ടോബര്‍ മൂന്നിലെ വിവാഹ മോചന നിയമ ഭേദഗതി പ്രകാരം ഹൈക്കോടതിയുടെ അധികാരം നഷ്ടമായെന്ന് ഡിവിഷന്‍ ബഞ്ച് വിധിച്ചു.
ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണയും ജസ്റിസ് ജി. ശിവരാജനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 2001 ല്‍ പാസാക്കിയ 51-ാം ഭേദഗതിയനുസരിച്ച് ഹൈക്കോടതിയുടെ അവശേഷിച്ച അധികാരവും ഇല്ലാതായി.
ഹൈക്കോടതിയുടെ മുന്നിലുളള എല്ലാ ക്രിസ്ത്യന്‍ വിവാഹ മോചനക്കേസുകളും ജില്ലാ- കുടുംബ കോടതികളുടെ പരിഗണനയ്ക്ക് വിടാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.












Click it and Unblock the Notifications