മഅദ്നിയുടെ ജയില്‍ വാസത്തിന് നാലു വയസ്
കോയമ്പത്തൂര്‍ : പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദ്നിയുടെ ജയില്‍വാസത്തിന് നാലു വയസ്. തമിഴ്നാടിലും കേരളത്തില്‍ നടന്ന ബോംബു സ്ഫോടന പരമ്പരകളുടെ സൂത്രധാരന്‍ എന്നാരോപിച്ചാണ് മഅദ്നിയെ പൊലീസ് അറസ്റു ചെയ്തത്. അന്നു മുതല്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനാണ് മഅദ്നി.
1998 മാര്‍ച്ച് 31നാണ് മദനിയെ അറസ്റ് ചെയ്തത്. തീവ്രവാദ പ്രസംഗങ്ങളുടെ പേരില്‍ മഅദ്നിയെ അറസ്റു ചെയ്ത ശേഷം, ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇയാളില്‍ കെട്ടി വയ്ക്കുകയായിരുന്നെന്ന് പിഡിപി നേതൃത്വം ആരോപിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് മഅദ്നിയുടെ മോചനം സംബന്ധിച്ച് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പിഡിപി പരാതിപ്പെടുന്നു. മഅദ്നിയുടെ മോചനക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെന്ന സംഘടനയുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
അറസ്റു ചെയ്ത് ദീര്‍ഘനാള്‍ കഴിഞ്ഞിട്ടും ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടകള്‍ ശബ്ദമുയര്‍ത്തിയിരുന്നു.












Click it and Unblock the Notifications