എന്‍സിപി നിര്‍വാഹകസമിതി യോഗം തുടങ്ങി
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ണായക നിര്‍വാഹകസമിതി യോഗം ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച ആരംഭിച്ചു.
കേന്ദ്രനേതൃത്വവുമായുള്ള സംസ്ഥാന ഘടകത്തിന്റെ വിയോജിപ്പുകള്‍ യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. പോട്ടോ, സംസ്ഥാന നേതൃത്വത്തിന്റെ പുന:സംഘടന എന്നീ വിഷയങ്ങളിലാണ് കേന്ദ്രനേതൃത്വവുമായി സംസ്ഥാന ഘടകത്തിന് വിയോജിപ്പുള്ളത്.
പോട്ടോ ബില്ലിന് അനുകൂലമായാണ് എന്‍സിപി പാര്‍ലമെന്റില്‍ വോട്ട് ചെയ്തത്. ഇതിനോട് സംസ്ഥാന ഘടകത്തിന് യോജിപ്പില്ല.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. എല്ലാ പ്രമുഖ സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications