എന്‍സിപി പിളരുന്നു
തിരുവനന്തപുരം : എന്‍സിപി കേരള ഘടകം പിളര്‍പ്പിലേയ്ക്ക്. പഴയ കോണ്‍ഗ്രസ് (എസ്) പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ലമെന്റില്‍ പോട്ടോയെ അനുകൂലിച്ച പാര്‍ട്ടി ദേശീയ ഘടകത്തിന്റെ നടപടിയോടുളള എതിര്‍പ്പാണ് പിളര്‍പ്പിന് കാരണം.
ജനാധിപത്യത്തിലും മതേതരത്തിലും ഊന്നി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയ്ക്ക് പോട്ടോ പോലൊരു നിയമത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കടന്നപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളോടുളള എതിര്‍പ്പാണ് പാര്‍ട്ടിയുടെ നിലനില്‍പ്പിന് ആധാരം. അതില്‍ വ്യത്യാസം വരുത്താനും ഈ പാര്‍ട്ടികളുടെ നയത്തോട് യോജിക്കാനും കഴിയില്ലെന്നും അതിനാല്‍ ദേശീയ നേതൃത്വത്തിന്റെ നടപടി തെറ്റാണെന്നും കടന്നപ്പളളി പറഞ്ഞു.
സംസ്ഥാനക്കമ്മിറ്റിയില്‍ പങ്കെടുത്ത എന്‍സിപി ദേശീയ സെക്രട്ടറി ടി. പീതാംബരന്‍ മാസ്റര്‍, മാമ്മന്‍ ഐപ്പ്, മാണി സി. കാപ്പന്‍ എന്നിവര്‍ സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനത്തെ എതിര്‍ത്തു. പാര്‍ട്ടിയുടെ നിയമസഭാംഗങ്ങള്‍ ദേശീയ നേതൃത്വത്തെ ധിക്കരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രത്യേകം യോഗം ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കടന്നപ്പളളി രാമചന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍ യുവജന നേതാവായ എന്‍. വി. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കടന്നപ്പളളിയുടെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പാര്‍ട്ടിയിലെ പിളര്‍പ്പ് ഇനിയൊരു ചടങ്ങു മാത്രമാകും.












Click it and Unblock the Notifications