ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച
കൊച്ചി : കളമശ്ശേരി പാതിരാക്കാട്ടിലെ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കുത്തിത്തുറന്ന് മോഷണം. വിഗ്രഹത്തിന്റെ വെളളിക്കിരീടവും ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ക്ഷേത്രത്തിലെ കാണിക്കപ്പെട്ടികളും കുത്തി ത്തുറന്ന നിലയില്‍ കാണപ്പെട്ടു.
ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. ശ്രീകോവില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications