Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമ എന്നെ കൊല്ലാന്‍ ശ്രമിച്ചു:ക്ലിന്റണ്‍

ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. ഇതിനായി ഒരു കൊലയാളിയെ നിയോഗിച്ചിരുന്നതായും ക്ലിന്റണ്‍ പറഞ്ഞു.

ന്യൂസ് വീക്ക് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ക്ലിന്റന്റെ ഈ വെളിപ്പെടുത്തല്‍. എന്നെ കൊല്ലാന്‍ അദ്ദേഹം ആളുകള്‍ക്ക് പരിശീലനം നല്കിയിരുന്നു. ഞാന്‍ ഒസാമയെ പിടികൂടാന്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്- ക്ലിന്റണ്‍ പറഞ്ഞു.

ഒസാമ ബിന്‍ ലാദനെ കൊല്ലാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ഒരിയ്ക്കല്‍ ഒസാമ ബിന്‍ ലാദന്‍ എവിടെയുണ്ടെന്നതു സംബന്ധിച്ച് കൃത്യമായി വിവരം ലഭിച്ചിരുന്നതുമാണ്. പക്ഷെ ആ കെട്ടിടത്തിനുള്ളില്‍ ധാരാളം സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു-ക്ലിന്റണ്‍ പറഞ്ഞു.

അന്ന് ഒസാമയെ പിടികൂടാന്‍ ഒരു കമാന്റോ നീക്കം നടത്താന്‍ ആലോചിച്ചിരുന്നു. സപ്തംബര്‍ 11ന് ശേഷം ലഭിച്ചിരുന്നതുപോലുള്ള ഒരു അന്താരാഷ്ട്രപിന്തുണ അന്ന് ലഭിച്ചിരുന്നില്ല. -ക്ലിന്റണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+