ഇസ്രയേല്‍ ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍
ജറുസേലം: ഭീകരവാദത്തിനെതിരായ യുദ്ധത്തിലാണ് തങ്ങളുടെ രാജ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ആരിയല്‍ ഷാരോണ്‍ പ്രഖ്യാപിച്ചു.
ഇസ്രയേലിലെ ഹയിഫയിലും വെസ്റ് ബാങ്കിലും നടന്ന ചാവേര്‍ ആക്രമണത്തിനു ശേഷം ടെലിവിഷനില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ഷാരോണ്‍ സ്വന്തം ദേശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന് വ്യക്തമാക്കി.
മാര്‍ച്ച് 31 തിങ്കളാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് പരിക്കേറ്റു.
തീവ്രവാദ സഖ്യത്തിന്റെ നേതാവ് യാസര്‍ അറാഫത്താണെന്നും അറാഫത്ത് ഇസ്രയേലിന്റെയും സ്വതന്ത്ര ലോകത്തിന്റെയും ശത്രുവാണെന്നും ഷാരോണ്‍ പറഞ്ഞു.












Click it and Unblock the Notifications