ഗുജറാത്തിലെ കാന്‍പുരില്‍ സൈന്യത്തെ വിന്യസിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ കാന്‍പുരിലും മറ്റ് ചില ഭാഗങ്ങളിലും അക്രമസംഭവങ്ങളെ തുടര്‍ന്ന് സൈന്യത്തെ വിന്യസിച്ചു.
കാന്‍പുരില്‍ ഒരു സംഘം കലാപകാരികള്‍ ചില വീടുകള്‍ക്ക് തീവെച്ചു. കലാപകാരികളെ പിരിച്ചുവിടാന്‍ പൊലീസ് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
വെടിവെപ്പില്‍ അത്യാഹിതങ്ങളുണ്ടായിട്ടുണ്ടോയെന്ന് അറിവായിട്ടില്ല. ക്രമസമാധാന നില നിയന്ത്രിക്കാന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
മൂന്ന് ദിവസം മുമ്പുണ്ടായ കലാപത്തില്‍ സാരമായി പരിക്കേറ്റ രണ്ട് പേര്‍ ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച മരിച്ചു.












Click it and Unblock the Notifications