കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലേയ്ക്ക് വിളിക്കാന്‍ മിനിട്ടിന് ഏഴു രൂപ

  • By Staff
Google Oneindia Malayalam News

ദില്ലി : സത്യം ഇന്‍ഫോവെയുടെ നെറ്റ് ഫോണ്‍ വഴി അമേരിക്കയിലേയ്ക്കു വിളിയ്ക്കാന്‍ മിനിട്ടിന് ഏഴു രൂപ. ഇന്റര്‍നെറ്റ് ടെലിഫോണ്‍ നിരക്കുകള്‍ ആദ്യം പ്രഖ്യാപിച്ച കമ്പനിയെന്ന ബഹുമതിയാണ് ഇതോടെ സിഫി സ്വന്തമാക്കിയത്. അമേരിക്ക, ബ്രിട്ടണ്‍, യൂറോപ്പ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് ഈ നിരക്കില്‍ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴി ഫോണ്‍ ചെയ്യാം.

കമ്പ്യൂട്ടറില്‍ നിന്നും കമ്പ്യൂട്ടറിലേയ്ക്ക് ഫോണ്‍ സൗകര്യം സൗജന്യമായിരിക്കും. ഇന്ത്യയ്ക്കകത്ത് കമ്പ്യൂട്ടര്‍-കമ്പ്യൂട്ടര്‍ ഫോണ്‍ മാത്രമേ അനുവദിക്കപ്പെട്ടിട്ടുളളൂ. ഇതാണ് സത്യം ഇന്‍ഫോവെ സൗജന്യമായി ലഭ്യമാക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ദാതാക്കളാണ് സത്യം ഇന്‍ഫോവെ. ആറു ലക്ഷം വരിക്കാരാണ് ഇവര്‍ക്കുളളത്. നെറ്റ് ഫോണ്‍ കാര്‍ഡുകളും കമ്പനി ഉടന്‍ പുറത്തിറക്കും. ഇതിനുളള നടപടികള്‍ തുടങ്ങിയതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

സിഫിയുടെ താരിഫിന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു.

ഐഎസ്ഡി നിരക്കുകളില്‍ വന്‍ ഇളവ് നല്‍കിക്കൊണ്ട് കടുത്ത മത്സരത്തിനാണ് സത്യം ഇന്‍ഫോവെ തുടക്കം കുറിച്ചിരിക്കുന്നത്. മറ്റു കമ്പനികളുടെ നിരക്കുകള്‍ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നതേയുളളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X