പോട്ടയ്ക്ക് രാഷ്ട്രപതിയുടെ അനുമതി
ദില്ലി : വിവാദ ഭീകര വിരുദ്ധ ബില്‍, പോട്ടയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കിയ പോട്ട് ബില്‍ നിയമമായി ഉടന്‍ പ്രാബല്യത്തില്‍ വരും.
രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഒപ്പിട്ട ബില്‍ ഈ വര്‍ഷത്തെ 17-ാം നിയമമായാണ് നിലവില്‍ വരുന്നത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക(ഭേദഗതി) ബില്‍ 2002, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഭേദഗതി) ബില്‍ 2002, പാസ്പോര്‍ട്ട് (ഭേദഗതി) ബില്‍ 2002 എന്നിവയാണ് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച മറ്റു ബില്ലുകള്‍.
കഴിഞ്ഞ 52 വര്‍ഷത്തിനുളളില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കുന്ന മൂന്നാമത്തെ ബില്ലാണ് പോട്ടാ.












Click it and Unblock the Notifications