ഏഷ്യന്‍ ബാങ്കുമായി അടുത്ത ആഴ്ച ചര്‍ച്ച
തിരുവനന്തപുരം: വായ്പയ്ക്കായി ഏഷ്യന്‍ വികസനബാങ്കുമായി കൂടുതല്‍ ചര്‍ച്ചകള്‍ വരുന്ന ആഴ്ചകളില്‍ നടക്കുമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു.
ബാങ്കില്‍ നിന്നുള്ള വായ്പ സ്വീകരിയ്ക്കണോ എന്ന വിഷയത്തെകുറിച്ച് ആലോചിയ്ക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ നായനാര്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ എ.ഡി.ബി വായ്പ വാങ്ങാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു.
3,600 കോടി രൂപയാണ് ഏഷ്യന്‍ വികസനബാങ്ക് കേരളത്തിന് നല്‍കുന്നത്. ഏഴുശതമാനമാണ് പലിശ നിരക്ക്. മറ്റുകാര്യങ്ങള്‍ ബാങ്ക് പ്രതിനിധികളുമായുള്ള ചര്‍ച്ചകളില്‍ തീരുമാനിയ്ക്കും.
ചര്‍ച്ചകള്‍ ഈ മാസം തന്നെ ആരംഭിയ്ക്കും. എ.ഡി.ബിയില്‍ 30 ശതമാനം സഹായധനമാണ്. വായ്പതുക 70 ശതമാനവും. മുന്‍ സര്‍ക്കാരിന്റെ നിബന്ധനകളനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം, ഭരണപരിഷ്ക്കാരം, വിദ്യുച്ഛക്തിമേഖല, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയാണ് മുന്‍ഗണാ വിഷയങ്ങള്‍. മുഖ്യമന്ത്രി വ്യക്തമാക്കി.
ബാങ്കിന്റെ പ്രതിനിധികള്‍ ഏപ്രില്‍ രണ്ടാം ആഴ്ച കേരളത്തില്‍ വരുന്നുണ്ട്.












Click it and Unblock the Notifications