ഭൂമിയ്ക്ക് ഉടന്‍ മതിപ്പു വില
തിരുവനന്തപുരം : ഭൂമിയ്ക്ക് ഉടന്‍ മതിപ്പു വില നിശ്ചയിക്കുമെന്ന് മന്ത്രി സി. എഫ്. തോമസ്. ജില്ലാതലത്തില്‍ വില നിശ്ചയിക്കാനുളള അധികാരം ആര്‍ഡിഓമാര്‍ക്കായിരിക്കും. നിശ്ചയിക്കുന്ന വിലയില്‍ പൊതുജനത്തിന് പരാതി നല്‍കാന്‍ അവസരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം തന്നെ തീരുമാനമുണ്ടാകുമെന്ന് രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി സി. എഫ്. തോമസ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയില്‍ രജിസ്ട്രാര്‍ക്കു സംശയമുളള പക്ഷം യഥാര്‍ത്ഥ ആധാരം പിടിച്ചു വയ്ക്കാമെന്ന നിയമം ഹൈക്കോടതി വിധിയെ തുടര്‍ന്ന് പിന്‍വലിക്കുമെന്നും മന്ത്രി അറിയിച്ചു. ഇനി മുതല്‍ ആധാരത്തിന്റെ പകര്‍പ്പ് നല്‍കിയാല്‍ മതിയാകും. പിടിച്ചു വച്ചിരിക്കുന്ന 2000 യഥാര്‍ത്ഥ ആധാരങ്ങള്‍ തിരിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications