ആലപ്പുഴയില്‍ കോളറ
ആലപ്പുഴ: ആലപ്പുഴയില്‍ അതിസാരം ബാധിച്ച് 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേര്‍ക്ക് കോളറയാണെന്നാണ് സൂചന.
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ നെഹ്റു ട്രോഫി വാര്‍ഡിലും കൈനങ്കരി പഞ്ചായത്തിലും തിരിക്കുന്നപുഴ പഞ്ചായത്തിലുമാണ് രോഗബാധയുണ്ടായത്. ഇവിടെ വിതരണം ചെയ്യുന്ന ജലം മലിനമായതാണ് രോഗബാധയ്ക്ക് കാരണമായതെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ഇവിടെ താമസിക്കുന്നവര്‍ തിളപ്പിച്ച് മാത്രമേ വെള്ളം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications