ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ കോണ്‍. വിമര്‍ശനം
തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യങ്ങളും പരാതികളും ബന്ധപ്പെട്ട മന്ത്രിമാര്‍ അവഗണിക്കുകയാണെന്ന് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. കൃഷി, ജലസേചനം, റവന്യൂ, സഹകരണ വകുപ്പു മന്ത്രിമാര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുളള പൊലീസിന്റെ ക്രൂരമായ പെരുമാറ്റം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് യോഗത്തില്‍ പ്രസംഗിച്ച കെ. കരുണാകരന്‍ ആവശ്യപ്പെട്ടു. പോഷക സംഘടനകളുടെ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയെയും ലീഡര്‍ വിമര്‍ശിച്ചതായാണ് അറിയുന്നത്
വീക്ഷണം പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു. ഇതിനായി മൂന്നു കോടിയുടെ ഫണ്ട് ബഹുജനങ്ങളില്‍ നിന്നും സ്വരൂപിക്കും. കാസര്‍കോട് മുതല്‍ പാറശ്ശാല വരെ ബഹുജനസമ്പര്‍ക്ക പരിപാടി നടത്താനും യോഗം തീരുമാനിച്ചതായി കെ. മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications