കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം. വി. ഗോവിന്ദന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും

  • By Super
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ. പി. ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും. പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ കരുത്തനായ ഒരു നേതാവിനെ സെക്രട്ടറി സ്ഥാനത്ത് നിയോഗിക്കാനാണ് നീക്കം.

ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായ എം. വി. ഗോവിന്ദന്‍ എംഎല്‍എ പുതിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാവാനാണ് സാധ്യത. ഇ. പി. ജയരാജന്‍ വെടിയേറ്റ് ചികിത്സയിലായിരുന്നപ്പോള്‍ ആക്ടിംഗ് സെക്രട്ടറി എം. വി. ഗോവിന്ദനായിരുന്നു.

പിണറായി വിജയന്‍, ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭ നേതാക്കളാണ് ജയരാജനു മുമ്പ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നത്. എം. വി. രാഘവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയതിനു ശേഷമായിരുന്നു പിണറായി വിജയന്റെ ഊഴം. 94 മുതലാണ് ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X