ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് പബ്ലിക്് സ്ക്വെയറാക്കുന്നു
കൊച്ചി: എറണാകുളം നഗരത്തിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് പബ്ലിക്് സ്ക്വെയറാക്കി മാറ്റും. വാഷിംഗ്ടണ്‍ സ്ക്വയറിന്റെ മാതൃകയില്‍ രൂപപ്പെടുത്തുന്ന പബ്ലിക് സ്ക്വെയറില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും മറ്റുമുണ്ടാവും.
ഏപ്രില്‍ മൂന്ന് ബുധനാഴ്ച ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പദ്ധതിയ്ക്ക് തറക്കല്ലിടും. ഉദ്ഘാടന ചടങ്ങില്‍ വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് അധ്യക്ഷനായിരിക്കും.
49 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പിലാക്കുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പബ്ലിക് സ്ക്വയറിന് പുറത്തായി ഒരു റിംഗ് റോഡ് നിര്‍മിക്കും. ഇതിന്റെ ജോലി100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.
ഗ്രൗണ്ടിന് അടുത്തുെള്ള ശിവക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഉത്സവത്തിനായി ഗ്രൗണ്ട് ഉപയോഗിക്കുന്നത് തുടര്‍ന്നും അനുവദിക്കും. ഗ്രൗണ്ടിലെ ക്രിക്കറ്റ് പിച്ച് മാറ്റുമെന്ന് ഗ്യാനേഷ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications