Get Updates
Get notified of breaking news, exclusive insights, and must-see stories!

ശതകോടി അര്‍ച്ചനയ്ക്ക് പൂജാരിമാര്‍ കുറയുന്നു

പത്തനംതിട്ട: മലയാളപുഴ ദേവി ക്ഷേത്രത്തില്‍ നടക്കുന്ന ശതകോടി അര്‍ച്ചനയില്‍ പൂജാരിമാരുടെ എണ്ണം കുറയുന്നു. അര്‍ച്ചനയില്‍ പങ്കെടുക്കുന്ന പൂജാരിമാര്‍ക്ക് മതിയായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ടതു മൂലമാണിത്.

പൂജാരിമാര്‍ക്കാവശ്യമായ താമസസൗകര്യവും പ്രാഥമിക കര്‍മങ്ങള്‍ക്കുള്ള സൗകര്യങ്ങളും തീരെ അപര്യാപ്തമാണ്. മാര്‍ച്ച് 31 ഞായറാഴ്ച 834 പൂജാരിമാര്‍ അര്‍ച്ചനയില്‍ പങ്കെടുത്തെങ്കില്‍ തിങ്കളാഴ്ച ഇത് 497 ആയി കുറഞ്ഞു.

തിങ്കളാഴ്ച ഒരു കോടി അര്‍ച്ചനായാണ് പൂര്‍ത്തിയാക്കിയത്. 1.8 കോടി അര്‍ച്ചനയാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. കൂടുതല്‍ പ്രാഥമിക സൗകര്യങ്ങളൊരുക്കാനായി ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നുണ്ടെങ്കിലും അത് ഇനിയും പൂര്‍ത്തിയാക്കാനിരിക്കുന്നതേയുള്ളൂ.

അതേ സമയം അടുത്തുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാരെ ഒഴിവുസമയങ്ങളില്‍ ശതകോടി അര്‍ച്ചനയില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് അനുവദിക്കുകയാണെങ്കില്‍ അര്‍ച്ചന നേരത്തെ തീരുമാനിച്ചതുപോലെ മെയ് 28ന് തന്നെ പൂര്‍ത്തിയാക്കാനാവുമെന്ന് തന്ത്രി ആദിമുട്ടത്തു മഠം സുകുമാര ഭട്ടതിരി പറഞ്ഞു. പൂജാരിമാര്‍ക്ക് വേണ്ട സൗകര്യങ്ങളാൈെരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+