മദ്യനയത്തിനെതിരെ ഷിബു ബേബിജോണ്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം വ്യാജമദ്യലോബിയെ സഹായിക്കുമെന്ന് ആര്‍എസ്പി (ബി) നേതാവ് ഷിബു ബേബിജോണ്‍ പറഞ്ഞു.
യാഥാര്‍ഥ്യങ്ങളുള്‍കൊള്ളുന്ന ഒരു മദ്യനയത്തിനായിരുന്നു രൂപം നല്‍കേണ്ടതെന്ന് ഷിബു പറഞ്ഞു. ഏപ്രില്‍ രണ്ട് ചൊവാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഷിബു.
മത മേലധ്യക്ഷന്മാരെ സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുത്. മദ്യം പോലുള്ള പ്രശ്നങ്ങളില്‍ അവര്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് ശ്രമിക്കേണ്ടത്.
കേരകര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയുള്ള സഹകരണ സംഘങ്ങളെയായിരുന്നു കള്ള് ഷാപ്പ് നടത്തിപ്പ് ഏല്പിക്കേണ്ടിയിരുന്നതെന്ന് ഷിബു പറഞ്ഞു.












Click it and Unblock the Notifications