കള്ള് ഷാപ്പുകള്‍ അടച്ചിട്ടു
തിരുവനന്തപുരം: കള്ള് ഷാപ്പുകളുടെ നടത്തിപ്പ് സ്വകാര്യ വ്യക്തികളെ ഏല്പിക്കാനുള്ള മദ്യനയം നിലവില്‍ വരാത്തതിനാല്‍ കള്ള് ഷാപ്പുകള്‍ ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച മുതല്‍ അടച്ചിട്ടു.
കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിട്ട് സ്വകാര്യവ്യക്തികളെ ഏല്പിക്കാനണ് വൈകി പ്രഖ്യാപിച്ച മദ്യനയത്തില്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലാണ് കള്ള് ഷാപ്പുകള്‍ അടച്ചിടുന്നത്.
ഷാപ്പുകള്‍ അടച്ചിട്ടതിനാല്‍ പല സ്ഥലങ്ങളിലും തിങ്കളാഴ്ച ചെത്തുതൊഴിലാളികള്‍ തന്നെ കള്ള് വില്പന നടത്തുകയായിരുന്നു.
പുതിയ സംവിധാനം നിലവില്‍ വരുന്നതു വരെ ഷാപ്പുകള്‍ എക്സൈസ് വകുപ്പ് ഏറ്റെടുത്ത് നടത്താനാണ് നിര്‍ദേശം. ഇതേ കുറിച്ച് ആലോചിക്കാനായി എക്സൈസ് കമ്മിഷണര്‍ ചൊവാഴ്ച എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കകം മദ്യനയം സംബന്ധിച്ച അനിശ്ചിതാവസ്ഥ അവസാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുവരെ ഇപ്പോഴാമത്തെ അനിശ്ചിതാവസ്ഥ നിലനില്‍ക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.












Click it and Unblock the Notifications