ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ പൊതുചര്‍ച്ചയ്ക്ക്
ദില്ലി : ഭരണഘടന പുനപ്പരിശോധന കമ്മിഷന്‍ ശിപാര്‍ശകള്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നിയമ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചതാണ് ഈ വിവരം.
മൗലികാവകാശങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതടക്കമുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടന പുനപ്പരിശോധനാ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പത്രസ്വാതന്ത്യ്രം, അഭിപ്രായ പ്രകടന സ്വാതന്ത്യ്രത്തില്‍ ഉള്‍പ്പെടുത്താനുളളതാണ് ഏറ്റവും പ്രധാന നിര്‍ദ്ദേശം. പാര്‍ലമെന്റ്, ജുഡീഷ്യറി എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. ജസ്റിസ് എം. എന്‍. വെങ്കിട ചെല്ലയ്യയാണ് കമ്മിഷന്‍ ചെയര്‍മാന്‍.
കമ്മിഷന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍
1. ഭരണഘടനയുടെ 21-ാം വകുപ്പ് വികസിപ്പിക്കും. ജീവിക്കാനുളള അവകാശവും സ്വാതന്ത്യ്രവുമാണ് ഈ വകുപ്പ് ഉറപ്പു നല്‍കുന്നത്. സ്വാതന്ത്യ്രം അകാരണമായി ഹനിക്കപ്പെടുകയാണെങ്കില്‍ നഷ്ടപരിഹാരത്തിന് ശിപാര്‍ശ ചെയ്യുന്നു.
2. ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ സ്ഥാപിക്കണം.
3. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ പെന്‍ഷന്‍ പ്രായം കൂട്ടണം.
4. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പ്രഖ്യാപിക്കുന്ന 14-ാം വകുപ്പ് ശക്തിപ്പെടുത്തണം.
5. വ്യാവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുളള ബാദ്ധ്യത സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.












Click it and Unblock the Notifications