അഹമ്മദാബാദില്‍ അക്രമം തുടരുന്നു
അഹമ്മദാബാദ്: അഹമ്മദാബാദില്‍ അക്രമം തുടരുകയാണ്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ഏപ്രില്‍ രണ്ട് ചൊവാഴ്ച രാത്രിയും വെടിവച്ചു. പല സ്ഥലത്തും കണ്ണീര്‍ വാതക പ്രയോഗവും നടന്നു.
ഗോംതിപൂര്‍, കാലുപൂര്‍, ഷെര്‍കോട്ട്ദ എന്നിവിടങ്ങളിലാണ് അക്രമം ഉണ്ടായത്. അക്രമം നിയന്ത്രിയ്ക്കാന്‍ മിന്നല്‍ പടയെയും നിയോഗിച്ചിട്ടുണ്ട്. അക്രമം നടക്കുന്ന സ്ഥലങ്ങളില്‍ അനിശ്ചിത കാല കര്‍ഫ്യൂ നിലവിലുണ്ട്.
പലസ്ഥലങ്ങളിലും വീടുകള്‍ അക്രമികള്‍ തീയിട്ടു. കഴിഞ്ഞ ആഴ്ച ഒന്ന് ശമിച്ച അക്രമം വീണ്ടും കത്തി പടരുകയാണ്.
ഇതിനിടെ അടുത്ത രണ്ടുദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി വാജ്പേയി ഗുജറാത്ത് സന്ദര്‍ശിയ്ക്കുന്നുണ്ട്. കലാപം നടക്കുന്ന പ്രദേശങ്ങളും വാജ്പേയി സന്ദര്‍ശിയ്ക്കും. പ്രധാനമന്ത്രിയുടെ യാത്രാപരിപാടി തീരുമാനിയ്ക്കാനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ദില്ലിയില്‍ എത്തിയിരുന്നു.
ഗുജറാത്തിലെ അക്രമങ്ങള്‍ അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ വേണ്ട ശ്രദ്ധ കാണിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications