കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലാലിന് ജാമ്യം; തലൈവിയ്ക്ക് നന്ദി

  • By Super
Google Oneindia Malayalam News

ചെന്നെ : ജയലളിതയ്ക്ക് ഒളിച്ചോടി വന്ന കുവൈറ്റ് സുന്ദരിയുടെ നന്ദി. തനിക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ചതിനാണ് തലൈവിയെ സെക്രട്ടറിയേറ്റില്‍ വിളിച്ച് തലാല്‍ ഫലാഗ് അല്‍ അസ്മി നന്ദി പ്രകാശിപ്പിച്ചത്. ഉടന്‍ നടക്കുന്ന തന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അവര്‍ ജയലളിതയെ ക്ഷണിച്ചു. ഉടന്‍ തന്നെ ജയ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ചെന്നൈയില്‍ വച്ചു തന്നെ വിവാഹം നടക്കുമെന്ന് അസ്മിയുടെ കാമുകന്‍ ഖാദര്‍ ബാഷ അറിയിച്ചു. തന്നെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ച് ജയിലിലായ കാമുകിയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാ നല്ല മനസുകള്‍ക്കും ബാഷ നന്ദി രേഖപ്പെടുത്തി.

ജീവിതത്തില്‍ എത്രയോ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലൊന്ന് ഇതു വരെ അനുഭവിച്ചിട്ടില്ല. ഏതായാലും അവള്‍ക്ക് ജാമ്യം കിട്ടിയല്ലോ. അതു മതി. തലാലിനു വേണ്ടി ശബ്ദമുയര്‍ത്തിയ മുഖ്യമന്ത്രി ജയലളിതയ്ക്കും ജനനേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ഖാദര്‍ ബാഷ സന്തോഷത്താല്‍ വീര്‍പ്പു മുട്ടി.

കഴിഞ്ഞ ദിവസം രാവിലെയാണ് ബാഷ അഭിഭാഷകരോടൊപ്പം ആലന്തൂര്‍ കോടതിയിലെത്തി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തലാല്‍ അസ്മിയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. നിബന്ധനകള്‍ക്കു വിധേയമായി ജാമ്യം അനുവദിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടതോടെ തലാലിന്റെ മോചനം ഉറപ്പായി. തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു. എല്ലാ മാസവും ആദ്യത്തെ പ്രവര്‍ത്തി ദിവസം കോടതിയില്‍ എത്തി ഒപ്പിടണമെന്ന് ഉത്തരവില്‍ പറയുന്നു. രണ്ട് ആള്‍ ജാമ്യത്തിലാണ് തലാലിനെ വിട്ടയച്ചത്. കേസ് തീരുന്നതു വരെ ഖാദര്‍ ബാഷയുടെ പാസ്പോര്‍ട്ട് കോടതിയില്‍ സൂക്ഷിക്കും.

ആന്ധ്രാ പ്രദേശിലെ കഡപ്പ സ്വദേശി ഖാദര്‍ ബാഷയോടൊപ്പമാണ് അസ്മി ഒളിച്ചോടി വന്നത്. ഇന്ത്യയില്‍ വിവാഹ ജീവിതം നയിക്കണമെന്ന ആഗ്രഹമാണ് ഒളിച്ചോട്ടത്തിനു പിന്നില്‍. എന്നാല്‍ വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിന് മാര്‍ച്ച് 22ന് വന്നിറങ്ങിയ ഉടനേ ഇവര്‍ അറസ്റിലായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X