കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയിലെ തട്ടിപ്പുവീരന്‍ കുടുങ്ങി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: തീവണ്ടിയിലും ദീര്‍ഘദൂരബസുകളിലും യാത്രക്കാരില്‍ നിന്നും പണം തട്ടുന്ന യുവാവിനെ പൊലീസ് പിടികൂടി. 31കാരനായ ഇയാളെ പിടികൂടിയതോടെ ഒട്ടേറെ തട്ടിപ്പുകള്‍ പുറത്തായതായി പൊലീസ് പറഞ്ഞു.

രാത്രിട്രെയിനുകളിലും ബസിലും ആണ് ഇയാള്‍ സ്ഥിരം തട്ടിപ്പുനടത്തുന്നത്. ഏതെങ്കിലും യാത്രക്കാരുമായി ചങ്ങാത്തം കൂടിക്കൊണ്ടാണ് തട്ടിപ്പിനുള്ള പദ്ധതി തുടങ്ങുന്നത്. കണ്ടാല്‍ മാന്യനെന്ന് തോന്നിക്കുന്ന ഇയാള്‍ സ്വയം ഡോക്ടറെന്നോ ബിസിനസ്സുകാരനെന്നോ അഭിഭാഷകനെന്നോ ഒക്കെയായിരിക്കും സ്വയം പരിചയപ്പെടുത്തുക.

പരിചയപ്പെട്ട് കുറച്ചു കഴിഞ്ഞാല്‍ ഇദ്ദേഹം ചായയോ കാപ്പിയോ കഴിക്കാനെന്തെങ്കിലുമോ വാഗ്ദാനം ചെയ്യും. മയക്കമരുന്ന് ചേര്‍ത്തതായിരിക്കും ഇദ്ദേഹത്തിന്റെ ഭക്ഷണം. ഇത് അകത്തുചെല്ലുന്നതോടെ പാവം യാത്രക്കാരന്‍ ഗാഢനിദ്രയിലേക്ക് വീഴുകയായി. വളരെയെളുപ്പത്തില്‍ യാത്രക്കാരന്റെ സാധനസാമഗ്രികളെടുത്ത് തട്ടിപ്പുകാരന്‍ കടന്നുകളയുന്നു.

നേരത്തെ കോളെജില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന താന്‍ ആ ശമ്പളം പോരാതെ വന്നപ്പോഴാണ് ഈ തട്ടിപ്പുതുടങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു. പൊലീസ് ഇയാളില്‍ നിന്നും രണ്ടു ലക്ഷം രൂപയുടെ മോഷണസാധനങ്ങള്‍ കണ്ടെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X