Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ അവകാശം സംരക്ഷിയ്ക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപ്രകാരമുള്ള അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. ന്യൂനപക്ഷ അവകാശം പുനപരിശോധിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവരുടെ അവകാശലംഘനമല്ലെന്നും ഏപ്രില്‍ മൂന്ന് ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സര്‍വീസില്‍ പിന്നോക്ക സമുദായക്കാര്‍ക്ക് അവകാശപ്പെട്ട സംവരണം ലഭിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠിച്ച നരേന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിയ്ക്കും. മന്ത്രിസഭായോഗം നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്തു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇത് നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. നിയമസഭ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും.- ആന്റണി പറഞ്ഞു.

പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമാക്കാനുള്ള നിര്‍ദേശം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്തില്ല. ഇക്കാര്യം ആദ്യം യുഡിഎഫ് ഉന്നതാധികാരസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യും.- മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ എല്ലാകാര്യത്തിലും അഭിപ്രായമുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുറന്ന ചര്‍ച്ചയിലൂടെ പരിഹരിയ്ക്കുമെന്നും എ.കെ.ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+