കോളറ : ആലപ്പുഴയില്‍ ഒരു മരണം
തിരുവനന്തപുരം : ആലപ്പുഴയില്‍ കോളറ ബാധിച്ച് ഒരാള്‍ മരിച്ചു. പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലമലീനീകരണമാണ് രോഗം പടരാന്‍ കാരണം.
രോഗ ബാധിത പ്രദേശത്തേയ്ക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ടാങ്കുകളില്‍ ശുദ്ധജലമെത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications