കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോശ്രീ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗോശ്രീ പദ്ധതിയ്ക്ക് വായ്പകിട്ടാന്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. ഏപ്രില്‍ മൂന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് 29 കോടി രൂപ പാലം പണിയ്ക്ക് വായ്പയായി നല്‍കുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്, സര്‍ക്കാര്‍, ബാങ്ക് എന്നിവര്‍ചേര്‍ന്നുള്ള കരാര്‍ സര്‍ക്കാര്‍ വിശദമായി പഠിച്ചതായി മുഖ്യമന്ത്രി എ കെ ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

വൈപ്പിന്‍ ദ്വീപിനെ എറണാകുളം നഗരവുമായി ബന്ധിപ്പിയ്ക്കുന്ന മൂന്നുപാലങ്ങളാണ് ഗോശ്രീ പദ്ധതി അനുസരിച്ച് പണിയുന്നത്. ഈ പാലം വരുന്നതോടെ വൈപിന്‍ ദ്വീപിലുള്ളവര്‍ക്ക് എറണാകുളവുമായി ബന്ധപ്പെടുന്നത് എളുപ്പമാവും. ഇപ്പോള്‍ ദ്വീപിലുള്ളവര്‍ നഗരത്തിലെത്തുന്നത് ബോട്ടിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X