Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യത്തൊഴിലാളി വെട്ടേറ്റ് മരിച്ചു

വൈപ്പിന്‍: പുതുവൈപ്പ് കടപ്പുറത്ത് മത്സ്യത്തൊഴിലാളി വെട്ടേറ്റ് മരിച്ചു. വെല്‍ബോ കവലയ്ക്ക് പടിഞ്ഞാറ് മാക്കാപ്പറമ്പില്‍ ഉണ്ണിയപ്പന്‍ എന്ന് വിളിക്കുന്ന സുബ്രഹ്മണ്യന്‍(44) ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ മൂന്ന് ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് ഉണ്ണിയപ്പനെ ഭാര്യാ സഹോദരീഭര്‍ത്താവാണ് വെട്ടിയത്.

സുബ്രഹ്മണ്യന്റെ മൂത്ത മകള്‍ സുജാത, ഭാര്യാമാതാവ് രാധ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വലതുചുമലിനും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ഭാര്യ സുജാതയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതകം സംബന്ധിച്ച് ഉണ്ണിയപ്പന്റെ ഭാര്യ ജയയുടെ സഹോദരീഭര്‍ത്താവ് കിരണ്‍ എന്നു വിളിക്കുന്ന ടി. വീരണ്ണ(38)യെ പൊലീസ് തെരയുന്നുണ്ട്. കൊലപാതകം നടത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വീരണ്ണയെ തടഞ്ഞ അയല്‍വാസി വാസുവിനും വെട്ടേറ്റിട്ടുണ്ട്.

ഉണ്ണിയപ്പന്റെ കഴുത്ത് ഉടലില്‍ നിന്നും വേര്‍പെട്ട നിലയിലാണ്. വീരണ്ണയുടെ പഴ്സും 50 രൂപയും തിരിച്ചറിയല്‍ കാര്‍ഡും സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. ജയയുടെ സഹോദരി ചാന്ദ്നിയുടെ ഭര്‍ത്താവാണ് കര്‍ണ്ണാടകസ്വദേശിയായ കിരണ്‍ എന്ന വീരണ്ണ. ഉണ്ണിയപ്പന്റെ ഭാര്യ ജയ വീരണ്ണയുടെ പക്കല്‍ നിന്നും കടംവാങ്ങിയ 10,000 രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+