കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ വഴി പാസ്പോര്‍ട്ട് ഉടന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ വഴി പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കൊച്ചി റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ സി. ഫെലിക്സ് റൊസാരിയോ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഈ സംവിധാനം ഒരുക്കുമെന്ന് ഏപ്രില്‍ മൂന്ന് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഈ സംവിധാനം നിലവില്‍ വന്നാല്‍ അപേക്ഷയുമായി ക്യൂവില്‍ നില്ക്കേണ്ട ബുദ്ധിമുട്ട് ഒഴിവായിക്കിട്ടും. ഓണ്‍ലൈന്‍വഴി പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ പ്രത്യേകിച്ച് കൂടുതല്‍ ഫീസൊന്നും ഈടാക്കുകയില്ല. ഇപ്പോള്‍ ബാംഗ്ലൂരില്‍ ഈ സംവിധാനം നിലവിലുണ്ട്.- അദ്ദേഹം പറഞ്ഞു.

പാസ്പോര്‍ട്ട് അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എല്ലാ ജില്ലകളിലും അപേക്ഷകള്‍ സ്വീകരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാത് ജില്ലകളില്‍ പൊലീസ് സൂപ്രണ്ടുമാരുടെയോ , ജില്ലാ മജിസ്ട്രേറ്റുമാരുടെയോ ഓഫീസുകളിലും വേണമെങ്കില്‍ ഈ സംവിധാനം സ്ഥാപിക്കാമെന്നും കേന്ദ്രഉത്തരവ് നിര്‍ദേശിക്കുന്നു. സംസ്ഥാനസര്‍ക്കാരും എല്ലാ ജില്ലകളിലും പാസ്പോര്‍ട്ട് സെല്ലുകള്‍ സ്ഥാപിക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഈ സെല്ലുകളെ പരസ്പരം കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധപ്പെടുത്തിയാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചയാള്‍ക്ക് തന്റെ അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ എളുപ്പമായിരിക്കും. - ഫെലിക്സ് അഭിപ്രായപ്പെട്ടു.

പക്ഷെ ജില്ലകള്‍തോറും ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ചെലവുമുഴുവന്‍ സംസ്ഥാനം വഹിക്കേണ്ടിവരും. ഇപ്പോള്‍ തന്നെ തമിഴ്നാട്, സിക്കിം, നാഗാലാന്റ്, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ നിലവിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X