പിള്ളയ്ക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഏപ്രില്‍ മൂന്നിനാണ് 10,000 രൂപ കോടതിച്ചെലവുസഹിതം ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വിധിച്ചത്.
ബാലകൃഷ്ണപിള്ളയ്ക്കെതിരെ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. രവീന്ദ്രന്‍നായരാണ് ഹര്‍ജി നല്കിയത്. ഇടമലയാര്‍ ജലവൈദ്യുതപദ്ധതിയുടെ കേസില്‍ അഞ്ചുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളയുടെ വിജയം ജനപ്രാതിനിധ്യനിയമമനുസരിച്ച് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജസ്റിസ് എം.ആര്‍. ഹരിഹരന്‍നായരാണ് വിധി പറഞ്ഞത്. ജനപ്രാതിനിധ്യനിയമത്തിലെ 8(4)സെക്ഷന്‍പ്രകാരം സിറ്റിംഗ് എംഎല്‍എയ്ക്കോ, എംപിയ്ക്കോ ഈ നിയമം ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രവീന്ദ്രന്‍നായരുടെ ഹര്‍ജി തള്ളിയത്.
2001മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിരാളിയായ വി. രവീന്ദ്രന്‍നായരെ 12,000ല്‍ പരം വോട്ടുകള്‍ക്കാണ് പിള്ള തോല്പിച്ചത്.












Click it and Unblock the Notifications