ലാത്തിച്ചാര്‍ജ്: അന്വേഷണം വേണമെന്ന് വിഎസ്
തിരുവനന്തപുരം: പാലക്കാട് ഡിവൈഎഫ്ഐ കളക്ടറേറ്റ് പിക്കറ്റിംഗിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി ആന്റണിയ്ക്കയച്ച കത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ ഈ ആവശ്യം ഉന്നയിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് മാര്‍ച്ച് ആറിനാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പിക്കറ്റിംഗ് നടന്നത്. പിക്കറ്റിംഗിന് നേതൃത്വം നല്കിയ അജയകുമാര്‍ എംപിയെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജാതിപ്പേര്വിളിച്ച് അപമാനിച്ച സംഭവവും അന്വേഷിക്കാന്‍ വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാനപരമായ പിക്കറ്റിംഗിനു നേരെ ഒരു കാരണവുമില്ലാതെയാണ് പൊലീസിന്റെ അക്രമനടപടി ഉണ്ടായതെന്നും വിഎസ് കത്തില്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications