രക്തസാക്ഷിയാകാന്‍ മടിക്കില്ല: അരാഫത്ത്
നികോസിയ: ഇസ്രയേലി പട്ടാളക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത്.
അതേ സമയം രക്തസാക്ഷിയാകാന്‍ തനിക്ക് മടിയൊന്നുമില്ലെന്നും കഴിഞ്ഞ നാലു ദിവസമായി വീട്ടുതടങ്കലില്‍ കഴിയുന്ന അരാഫത്ത് പറഞ്ഞു. ഖത്തറിലെ അല്‍-ജസീറ ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അരാഫത്ത് ഇക്കാര്യം പറഞ്ഞത്.
യാസര്‍ അരാഫത്തിനെ നാടുകടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ പട്ടാളത്തിന് കീഴടങ്ങുമോ എന്ന ചോദ്യത്തിന് രക്തസാക്ഷിത്വം വരിക്കുമെന്നായിരുന്നു അരാഫത്തിന്റെ ഉറച്ചമറുപടി.
രക്തസാക്ഷി എന്ന വാക്ക് മൂന്നുതവണ അരാഫത്ത് ഉറക്കെ പറയുന്നത് അഭിമുഖത്തില്‍ കേള്‍ക്കാം. അല്‍-ജസീറ ഈ അഭിമുഖം കൂടി സംപ്രേഷണം ചെയ്തതോടെ അറബ് ലോകത്ത് ഇസ്രയേലിനെതിരായ രോഷം കത്തിപ്പടരുകയാണ്.












Click it and Unblock the Notifications