അരാഫത്തിനെ നാടുകടത്താന്‍ നീക്കം
ജറുസലേം: പാലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിനെ നാടു കടത്താന്‍ ഇസ്രേല്‍ ആലോചിയ്ക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ തന്നെയാണ് ഇത് വ്യക്തമാക്കിയത്..
രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് അറാഫത്തിനെ ഒറ്റപ്പെടുത്താനും ഉപരോധിക്കാനും ഇസ്രേല്‍ ആലോചിയ്ക്കുന്നത. എന്നാല്‍ ഈ തീരുമാനം അന്തിമമാണെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ പറഞ്ഞു.
പലസ്തീനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുകയാണ്. ബത്ലഹേം ഉള്‍പ്പടെ നാലു നഗരങ്ങളുടെ നിയന്ത്രണം കയ്യടക്കി. അറാഫത്തിന്റെ ആസ്ഥാനമായ റാമല്ലയിലും ബത്ലഹേമിലും ആക്രമണം തുടരുകയാണ്.
ടുല്‍കരേം, ബത്ലഹേം, ഗല്‍ജിലിയ, രാമല്ല എന്നിവിടങ്ങളില്‍ നിന്ന് ഏഴുന്നൂറിലധികം പേരെ ഇസ്രയേല്‍ അറസ്റു ചെയ്തു. ജറുസലേമില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ ഇസ്രേയല്‍ പൊലീസുകാരന്‍ കൊല്ലപ്പെടുകയും 15 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യ ഇടപെടണം
ഇസ്രേല്‍ പാലസ്തീന്‍ പ്രശ്നം പരിഹരിയ്ക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറാഫത്ത് ഇന്ത്യയുടെ സഹായം തേടി. ഇതു സംബന്ധിച്ച് ഡല്‍ഹിയിലെത്തിയ അറാഫത്തിന്റെ പ്രത്യേക സംഘം ദില്ലിയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ഏപ്രില്‍ മൂന്ന് ബുധനാഴ്ച പ്രധാനമന്ത്രി വാജ്പേയിയെ കണ്ടേയ്ക്കും. പാലസ്തീനിന്റെ ദൂതന്‍ ഹനി-അല്‍-ഹസന്‍ മേരത്തേ ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്ര, വിദേശകാര്യ സെക്രട്ടറി ആര്‍.എം. അഭയശങ്കര്‍ എന്നിവരുമായി ചര്‍ച്ചനടത്തിയിരുന്നു.












Click it and Unblock the Notifications