ആന്ധ്രാബാങ്ക് കേരളത്തില്‍ പന്തലിക്കുന്നു
കൊച്ചി: കൂടുതല്‍ ശാഖകളുമായി ആന്ധ്രാബാങ്ക് കേരളത്തില്‍ പടര്‍ന്നു പന്തലിക്കുന്നു. ഇപ്പോള്‍ തന്നെ ബാങ്കിന് ഇവിടെ എട്ട് ശാഖകളുണ്ട്. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ബാങ്ക് ശാഖകള്‍ തുറക്കുമെന്ന് ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി.വസന്തന്‍ പറഞ്ഞു.
മെയ് മാസം അവസാനിക്കുന്നതിന് മുമ്പ് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രണ്ടു ശാഖകള്‍ തുറക്കും. കണ്ണൂര്‍,പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ ശാഖകള്‍ തുറക്കുന്നതിന് ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആന്ധ്രാബാങ്ക് രാജ്യത്ത് 100 എടിഎം കേന്ദ്രങ്ങള്‍ തുറക്കും. ഈ എടിഎം കേന്ദ്രങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തും. വസന്തന്‍ പറഞ്ഞു.
ഇപ്പോള്‍ ബാങ്കിന് 18 എടിഎം കേന്ദ്രങ്ങളുണ്ട്. 2001 ഡിസംബറില്‍ 132 കോടിയായിരുന്നു ബാങ്കിന്റെ ലാഭമെന്നും അദ്ദേഹം പറഞ്ഞു. 2000 ഡിസംബറില്‍ 121 കോടിയായിരുന്നു ലാഭം.ബാങ്കിന്റെ ആകെ നിക്ഷേപം 28,500 കോടിയാണ്. ബാങ്കിന് രാജ്യത്താകെ 1,065 ശാഖകളുണ്ട്.- വസന്തന്‍ പറഞ്ഞു.












Click it and Unblock the Notifications