എസ്കോട്ടല്‍ പ്രീ പെയ്ഡുകാര്‍ക്ക് റോമിംഗ് സൗകര്യം
കൊച്ചി : പ്രീ പെയ്ഡ് കാര്‍ഡുളളവര്‍ക്ക് റോമിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ എസ്കോട്ടല്‍ തീരുമാനിച്ചു. ഈ സൗകര്യം നിലവില്‍ വരുന്നതോടെ എസ്കോട്ടല്‍ പ്രീ പെയ്ഡ് കാര്‍ഡുളളവര്‍ക്ക് കേരളത്തിനു പുറത്തും കാള്‍ സ്വീകരിക്കാം. പുറമെ എസ്കോട്ടല്‍ സേവനമുള്ള എവിടെയിരുന്നും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം.
കേരളത്തില്‍ എസ്കോട്ടല്‍ പ്രീ പെയ്ഡ് കാര്‍ഡുളളവര്‍ക്ക് നേരത്തെ കേരളത്തിനകത്തു മാത്രമേ കാള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയുമായിരുന്നുളളൂ. പ്രീപെയ്ഡ് കാര്‍ഡുടമകള്‍ക്ക് റോമിംഗ് സൗകര്യം വരുന്നതോടെ എസ്കോട്ടല്‍ സേവനമുള്ള ഇന്ത്യയിലെ 875 നഗരങ്ങളില്‍ എവിടെവച്ചും പ്രീപെയ്ഡ്കാര്‍ഡുടമകള്‍ക്ക് കോളുകള്‍ സ്വീകരിക്കാം.
നിരക്കുകളിലും എസ്കോട്ടല്‍ വന്‍ ഇളവു വരുത്തിയിട്ടുണ്ട്. ദീര്‍ഘ ദൂര കോളുടെ നിരക്ക് മിനിട്ടിന് 24 രൂപയില്‍ നിന്നും 9 രൂപയായി കുറയും. റോമിംഗ് എയര്‍ടൈം നിരക്ക് മിനിട്ടിന് 10 രൂപയില്‍ നിന്നും 3 രൂപയായാണ് കുറയുക.
എസ്കോട്ടല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വി. ജി. സോമശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. രാജ്യത്തെ തിരഞ്ഞെടുത്ത 900 നഗരങ്ങളിലും പ്രധാന ഹൈവേകളിലും റോമിംഗ് സൗകര്യം ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications