എയിഡ്സ് വൈറസ് കുത്തിവച്ചു; കലാപം പടരുന്നു
ബാംഗ്ലൂര്‍ : വിദ്യാര്‍ത്ഥികളില്‍ എയിഡ്സ് വൈറസ് കുത്തിവച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആരംഭിച്ച കലാപം ഉഡുപ്പിയില്‍ പടരുന്നു. കഴിഞ്ഞ ദിവസം ജനക്കൂട്ടം വീണ്ടും അക്രമാസക്തരായതിനെത്തുടര്‍ന്ന് കര്‍ഫ്യുവിലെ ഇളവ് പിന്‍വലിച്ചു.
മാര്‍ച്ച് 30 ഞായറാഴ്ച നന്ദികേശ്വരാ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. ഉത്സവത്തിനിടയില്‍ ചില അക്രമികള്‍ നാലു വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ എയിഡ്സ് വൈറസ് കുത്തിവച്ചെന്നാണ് ആരോപണം. 10നും 14നും ഇടയ്ക്ക് പ്രായമുളളവരാണ് പ്രസ്തുത വിദ്യാര്‍ത്ഥികള്‍.
വാര്‍ത്ത പടര്‍ന്നയുടെനെ ഒരു വിഭാഗം ജനക്കൂട്ടം സംഘടിതരായി അക്രമം നടത്തുകയായിരുന്നു. വൈറസ് കുത്തിവച്ചവരെന്ന് സംശയിക്കപ്പെടുന്നവരില്‍ ഒരാളെ ജനക്കൂട്ടം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ മറു വിഭാഗവും സംഘടിക്കുകയും അക്രമം പടരുകയും ചെയ്തു.
കുണ്ഡാപ്പൂര്‍, കട്ടേശ്വര്‍ എന്നിവിടങ്ങളില്‍ കല്ലേറും കടകള്‍ക്കു നേരെ തീവെപ്പും നടന്നു. പ്രദേശത്താകെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications