Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ 7000 പേര്‍ മരിച്ചു: അഹമ്മദ്

കൊച്ചി : ഗുജറാത്ത് കലാപത്തില്‍ യഥാര്‍ത്ഥത്തില്‍ 7,000 ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ഇ. അഹമ്മദ് എംപി. ഗുജറാത്തിലെ ലഹള ബാധിത പ്രദേശങ്ങളില്‍ എത്രയും പെട്ടെന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഗുജറാത്ത് സന്ദര്‍ശനത്തില്‍ ലഹളയുടെ ഇരകളെ കണാനും പ്രധാനമന്ത്രി തയ്യാറാകണം.- അദ്ദേഹം പറഞ്ഞു.

ന്യനപക്ഷ സമുദായത്തെ വംശീയമായി തുടച്ചു നീക്കാനുളള ആസൂത്രിതമായ ശ്രമമാണ് ഗുജറാത്തില്‍ നടന്നത്. കൂട്ടക്കൊലയ്ക്ക് ന്യായീകരണം നല്‍കി കലാപകാരികള്‍ക്കൊപ്പം നിന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നടപടി നിന്ദ്യമാണെന്നും അഹമ്മദ് പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തെ അരുംകൊല നടത്തിയവര്‍ സ്വതന്ത്രരായി നടക്കുകയാണെന്ന് ലഹളയ്ക്കു ശേഷം ഗുജറാത്ത് സന്ദര്‍ശിച്ച അഹമ്മദ് ആരോപിച്ചു. ലഹള കാരണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് 4,500 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വീടു നഷ്ടമായവര്‍ ഇന്നും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുകയാണ് ഇവരെ ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇതു വരെ സാധാരണ നില കൈവന്നിട്ടില്ലെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി. അക്രമങ്ങളും കൊലപാതകങ്ങളും നിര്‍ബാധം നടക്കുകയാണ്. മോഡി സര്‍ക്കാര്‍ തികച്ചും നിഷ്ക്രിയമായാണ് സംഭവത്തെ കാണുന്നതെന്ന് അഹമ്മദ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+