കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിന് പിന്നില്‍ അഴിമതി: സിപിഎം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ കള്ളുഷാപ്പുകള്‍ സ്വകാര്യഅബ്കാരി കോണ്‍ട്രാക്ടര്‍മാരെ ഏല്പിക്കാനുള്ള ആന്റണി സര്‍ക്കാരിന്റെ നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ്.

നടപടിക്രമം അനുസരിച്ച് ബദല്‍ സംവിധാനം വരുന്നതുവരെ ഷാപ്പുകളുടെ നടത്തിപ്പുചുമതല കള്ളുചെത്തുതൊഴിലാളി സഹകരണസംഘങ്ങളെത്തന്നെയാണ് ഏല്പിക്കേണ്ടത്. അതു ചെയ്യാതെ സ്വകാര്യവ്യക്തികള്‍ക്ക് ഷാപ്പ് ഏല്പിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം മദ്യലോബിയുമായി ആന്റണി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമാണെന്ന് വ്യക്തമാണ്.- സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

ഏപ്രില്‍,മെയ് മാസങ്ങളിലാണ് ഏറ്റവുമധികം കള്ളുവില്പന സാധാരണ നിലയില്‍ നടക്കുന്നത്. ഈ മാസങ്ങളില്‍ ഷാപ്പുകള്‍ അനാഥമാക്കുന്ന സ്ഥിതിവിശേഷമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇതു വഴി സര്‍ക്കാരിന് കിട്ടേണ്ട വന്‍തുക നഷ്ടമാകും. മദ്യലോബികള്‍ കോടികള്‍ കൊള്ളലാഭം നേടുകയും ചെയ്യും.- സിപിഎം ആരോപിച്ചു.

ആന്റണി സര്‍ക്കാരിന്റെ മദ്യനയം മൂലം കള്ള് ചെത്ത്രംഗത്ത് പണിയെടുക്കുന്ന 40,000ഓളം ചെത്തുതൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെടുമെന്ന് സിപിഎം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X