കൊപ്രസംഭരണം തകര്‍ത്തത് രാഘവന്‍: കുറ്റ്യാനി
തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം കൊപ്രാസംഭരണം പരാജയപ്പെടാന്‍ കാരണം സഹകരണമന്ത്രി എം.വി. രാഘവന്റെ പിടിവാശിയാണെന്ന് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കുറ്റ്യാനി. ഒറ്റയാന്‍ പാര്‍ട്ടിയുടെ ഒറ്റയാന്‍ മന്ത്രിയായ രാഘവന്‍ വെടക്കാക്കി തനിക്കാക്കുകയെന്ന നയം സ്വീകരിച്ചതാണ് ഇതിന് കാരണമെന്നും അദ്ദേഹം ഏപ്രില്‍ നാല് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം 88,000 ടണ്‍ കൊപ്രസംഭരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 13,000 ടണ്‍ കൊപ്രമാത്രമാണ് സംഭരിക്കാന്‍ കഴിഞ്ഞുള്ളൂ. കൊപ്രസംഭരണരംഗത്ത് നിന്നും മാര്‍ക്കറ്റിംഗ് ഫെഡറേഷനെ ഒഴിവാക്കിയത് സംഭരണത്തെ ദോഷകരമായി ബാധിച്ചു.-അദ്ദേഹം പറഞ്ഞു.
കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചത്തേങ്ങ സംഭരിച്ചുകൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രിയ്ക്ക് നിവേദനം നല്കിയിട്ടുണ്ടെന്നും കുറ്റ്യാനി പറഞ്ഞു.












Click it and Unblock the Notifications