ഭാര്യവീടിനടുത്ത് ജോലി ചെയ്യേണ്ടെന്ന് ഡിജിപി
തിരുവനന്തപുരം : സ്വന്തംനാട്ടിലേക്കോ ഭാര്യവീട്ടിലേക്കോ ഇനി പൊലീസ് കോണ്‍സ്റബിള്‍മാര്‍ക്ക് സ്ഥലംമാറ്റമില്ല. ഒരു സ്റേഷനില്‍ രണ്ടര വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും. ഡിജിപി കെ. ജെ. ജോസഫ് പുറത്തിറക്കിയ പുതിയ സ്ഥലംമാറ്റ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഈ നിബന്ധനകള്‍.
സബ് ഇന്‍സ്പെക്ടര്‍ മുതല്‍ താഴോട്ടുളള റാങ്കുകാര്‍ക്ക് ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ഈ മാസം തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. വിരമിക്കാന്‍ മൂന്നു വര്‍ഷം വരെ ബാക്കിയുളളവര്‍ക്ക് ഇവ ബാധകമല്ല.
കോണ്‍സ്റബിള്‍മാര്‍ക്ക് ഇനി മുതല്‍ സ്വന്തം വീടിന്റെയോ ഭാര്യവീടിന്റെയോ പരിധിയില്‍ വരുന്ന സ്റേഷനുകളിലേയ്ക്ക് സ്ഥലംമാറ്റം ലഭിക്കില്ല. നേരത്തെ ജോലിചെയ്ത സ്റേഷനുകളിലേക്ക് വീണ്ടും സ്ഥലംമാറ്റുന്ന പ്രശ്നമില്ല. ഇപ്പോഴേ അസംതൃപ്തിയില്‍ കഴിയുന്ന പൊലീസുകാര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ നീരസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications