പുലിപ്രഭാകരന്‍ 10ന് പത്രക്കാരെ കാണും
കിള്ളിനൊച്ചി: തമിഴ്പുലികളുടെ നേതാവ് പ്രഭാകരന്‍ ഏപ്രില്‍ 10ന് വാര്‍ത്താലേഖകരുമായി കൂടിക്കാഴ്ച നടത്തും. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രഭാകരന്‍ വാര്‍ത്താലേഖകരുടെ മുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നത്.
വടക്കന്‍ ശ്രീലങ്കയില്‍ കിളിനൊച്ചിയിലാണ് പ്രഭാകരന്റെ വാര്‍ത്താസമ്മേളനം. ശ്രീലങ്കയിലെ ഇപ്പോഴത്തെ രാഷ്ട്രീയസംഭവവികാസങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്ന് അദ്ദേഹം ചര്‍ച്ചചെയ്യുമെന്ന് എല്‍ടിടിഇ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രഭാകരനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എല്‍ടിടിഇയുടെ രാഷ്ട്രീയഉപദേശകന്‍ ആന്റണ്‍ ബാലസിംഗവും പങ്കെടുക്കും. ശ്രീലങ്കയില്‍ സമാധാനം സ്ഥാപിക്കാന്‍ നോര്‍വെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനസംരംഭങ്ങളെക്കുറിച്ചും പ്രഭാകരന്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും.
ഈ വാര്‍ത്താസമ്മേളനം വഴി എല്‍ടിടിഇയെ ചുറ്റിപ്പറ്റി നിലനില്ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് ഈയിടെ ആന്റണ്‍ ബാലസിംഗം പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications