റെയില്‍വേയ്ക്ക് 150 വയസ്സ്
ഭോപ്പാല്‍: ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച 150 വയസ്സ് തികയുന്നു.
റെയില്‍വേയുടെ ആദ്യതീവണ്ടി 1853 ഏപ്രില്‍ 15നാണ് ഓടിയത്. വെറും 33 കിലോമീറ്റര്‍ ദൂരം. ബോറിബന്തറില്‍ നിന്നും താനെയിലേക്കാണ് ഈ തീവണ്ടി ഓടിയത്. അതിനു ശേഷം ഇന്ത്യന്‍ റെയില്‍വേ നാടകീയമായി വളരുകയായിരുന്നു. ഇന്ന് 16 ലക്ഷം ജീവനക്കാരും 13,000 തീവണ്ടികളുമുള്ള ഒരു വലിയ ഗതാഗതസംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ.
ഇതിനോടനുബന്ധിച്ച് വന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. 150 വര്‍ഷം മുമ്പുനടന്ന ആദ്യയാത്രയുടെ ഓര്‍മ്മ പുതുക്കാന്‍ ഏപ്രില്‍ 16 ചൊവാഴ്ച ആ യാത്ര ഒന്നു കൂടി ആവര്‍ത്തിക്കും. പഴയ തീവണ്ടിയുടെ അതേ മാതൃകയിലുള്ള കോച്ചുകളുമായി ബോറിബന്തറില്‍ നിന്നും താനെ വരെ 33 കിലോമീറ്റര്‍ ദൂരം ഒരു ആവിവണ്ടി ഏപ്രില്‍ 16ന് ഓടിക്കുമെന്ന് രാജഗോപാല്‍ പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേസ്റേഷനുകളില്‍ ദീപാലങ്കാരങ്ങള്‍ നടത്തും. ദില്ലിയില്‍ നടക്കുന്ന പ്രത്യേകപരിപാടി പ്രധാനമന്ത്രി വാജ്പേയി ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് ഒരു ലോഗോയും പ്രധാനമന്ത്രി പ്രകാശനം ചെയ്യുമെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications