വാജ്പേയിക്ക് സംഘ്പരിവാര്‍ വിമര്‍ശനം
അഹമ്മദാബാദ്: മുസ്ലിങ്ങള്‍ക്കനുകൂലമായി ഗുജറാത്തില്‍ പ്രസംഗിച്ചതിന് പ്രധാനമന്ത്രി വാജ്പേയിയെ സംഘ്പരിവാര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ഹിന്ദുക്കളെ നാണംകെടുത്തിയെന്നായിരുന്നു ബജ്രംഗ്ദളിന്റെ പ്രതികരണം.
അതേ സമയം വിച്ച്പിയും ആര്‍എസ്എസും പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് മൃദുലസമീപനമാണ് സ്വീകരിച്ചത്. മുസ്ലിംലോകത്തെ അഭിമുഖീകരിക്കാന്‍ താന്‍ ലജ്ജിക്കുന്നുവെന്ന് പ്രസംഗിച്ചതിലൂടെ പ്രധാനമന്ത്രി ഹിന്ദുക്കളെ മുഴുവന്‍ അപമാനിച്ചതായി ബജ്രംഗ്ദളിന്റെ ഗുജറാത്ത് യൂണിറ്റ് പ്രസിഡന്റ് ഹരീഷ്ഭായി ഭട്ട് പറഞ്ഞു.
ന്യൂനപക്ഷദുരിതാശ്വാസക്യാമ്പില്‍ ഏത് പ്രേരണയുടെ പുറത്താണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ്. എന്നാല്‍ ഗുജറാത്തില്‍ നടന്നത് ഇരുഭാഗത്തുനിന്നുമുണ്ടായ സംഭവമാണ്. - അദ്ദേഹം പറഞ്ഞു.
സിമി പ്രവര്‍ത്തകരാണ് കച്ചില്‍ അക്രമം തുടങ്ങിവച്ചതെന്ന വസ്തുത അദ്ദേഹം കാണാതെ പോയതെന്താണെന്ന് മനസ്സിലാകുന്നില്ല.- ഹരീഷ്ഭായി ഭട്ട് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications