മേള വെള്ളിയാഴ്ച സമാപിയ്ക്കും
തിരുവനന്തപുരം: ഏഴു ദിവസം നീണ്ട അന്താരാഷ്ട്ര ചലച്ചിത്രമേള ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച വൈകിട്ടു സമാപിക്കും.
സാധാരണ മേളകളില്‍ നിന്ന് വ്യത്യസ്ഥമായി മൂന്നാം ലോക രാജ്യങ്ങളിലെചിത്രങ്ങള്‍ ഏറെ ഉണ്ടായതാണ് ഈ മേളയുടെ പ്രധാന വ്യത്യാസം.
വിവിധ രാജ്യങ്ങളില്‍ നിന്നുളള നൂറ്റമ്പതോളം സിനിമകള്‍ മേളയില്‍ ഉണ്ടായിരുന്നു.
കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി എ.കെ.ആന്റണി മുഖ്യാതിഥിയായിരിയ്ക്കും. ഫിപ്രസി പുരസ്കാരം, പ്രേക്ഷകപുരസ്കാരം, സുവര്‍ണചകോരം, രജതചകോരം പുരസ്കാരങ്ങള്‍ യോഗത്തില്‍ പ്രഖ്യാപിയ്ക്കും.
മികച്ചചിത്രത്തിന് പത്തു ലക്ഷം രൂപയും സുവര്‍ണ ചകോരവും, മികച്ച സംവിധായകന് മൂന്നു ലക്ഷം രൂപയും രജതചകോരവും കിട്ടും. സമാപന സമ്മേളനത്തില്‍ തന്നെ സമ്മാനങ്ങളും വിതരണം ചെയ്യും.












Click it and Unblock the Notifications