കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ പൊലീസിന് കളര്‍ ഗ്രനേഡ്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ കണ്ണൂര്‍ പൊലീസ് ഇനി മുതല്‍ കളര്‍ ഗ്രനേഡുകള്‍ ഉപയോഗിക്കും. ഈ ഗ്രനേഡ് പൊട്ടിയാല്‍ വസ്ത്രത്തിലോ ദേഹത്തിലോ നിറം വീഴും. പിന്നീട് ഈ നിറം നോക്കി അക്രമികളെ പിടികൂടാമെന്നതാണ് ഇതിന്റെ മേന്മ. ഡൈമാര്‍ക്ക് ഗ്രനേഡുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

പ്രത്യേക തരം നിറങ്ങളാണ് ഈ ഗ്രനേഡില്‍ ഉപയോഗിക്കുന്നത്. ഇവ ദേഹത്തോ വസ്ത്രങ്ങളിലോ പറ്റിയാല്‍ ഇളകിപ്പോവുകയില്ല. തുടച്ചാലും കഴുകിയാലും ഇളകാത്ത ഡൈയാണ് ഗ്രനേഡില്‍ ഉപയോഗിക്കുന്നത്. ഗ്രനേഡുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ സംഘര്‍ഷ സ്ഥലത്ത് കൂടി നില്‍ക്കുന്നവരുടെ ദേഹത്തും വസ്ത്രത്തിലും നിറങ്ങള്‍ പറ്റിപ്പിടിക്കും. അവിടെ നിന്ന് ഓടി രക്ഷപെട്ടാലും പ്രതികളെ പിന്നീട് തിരിച്ചറിഞ്ഞ് പിടിക്കാന്‍ പൊലീസിന് കഴിയും.

ചെറിയ തോതില്‍ പരിക്കേല്‍പിക്കുന്ന ഗ്രനേഡുകള്‍ നേരത്തെ തന്നെ കണ്ണൂര്‍ പൊലീസ് പ്രയോഗിച്ചിരുന്നു. ഇതിനു പുറമേയാണ് കളര്‍ ഗ്രനേഡുകള്‍. റബര്‍ ബുളളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നത് തുടരും. 13 പേരടങ്ങുന്ന പ്രത്യേക സംഘത്തിനാണ് ഇതിന്റെ ചുമതല.

എണ്ണം കുറഞ്ഞ പൊലീസ് സംഘത്തെ ഉപയോഗിച്ച് ജനക്കൂട്ടത്തെ നേരിടാന്‍ കഴിയുമെന്നതാണ് ഈ സംഘത്തിന്റെ പ്രത്യേകത. ഏപ്രില്‍ ഏഴിന് തൃശൂരില്‍ നടക്കുന്ന പൊലീസ് ഡ്യൂട്ടി മീറ്റില്‍ ഈ പൊലീസ് സംഘത്തിന്റെ പ്രകടനം പരിശോധിക്കും. കണ്ണൂര്‍ എസ് പി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കമാന്‍ഡന്റ് യോഗന്നാനാണ് ടീമിനെ പരിശീലിപ്പിക്കന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X