മോഡിയെ പുറത്താക്കണം: മുസ്ലീം ലീഗ്
കോഴിക്കോട് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുറത്താക്കണമെന്ന് മുസ്ലീം ലീഗ് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. സംസ്ഥാന ഭരണത്തിന് ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇതാണ് ഏകവഴിയെന്ന് പാര്‍ട്ടി നേതാവ് ഇ. അഹമ്മദ് എം പി ചൂണ്ടിക്കാട്ടി.
കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി പ്രകടിപ്പിച്ച അനുകമ്പ സ്വാഗതാര്‍ഹമാണെന്ന് അഹമ്മദ് പറഞ്ഞു. എന്നാല്‍ വെറുമൊരു പ്രഖ്യാപനം കൊണ്ടു മാത്രം ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയില്ല. അതിന് നരേന്ദ്ര മോഡി സര്‍ക്കാര്‍ പോയേ തീരുവെന്ന് ലീഗ് നേതാവ് വ്യക്തമാക്കി.
ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസ വാക്കുകളല്ല, സഹായ പദ്ധതികളാണ് വേണ്ടതെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications