കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിയ്ക്കും സുധീരനുമെതിരെ മുരളി

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : വയലാര്‍ രവിയ്ക്കും വി. എം. സുധീരനുമെതിരെ സോണിയാ ഗാന്ധിയ്ക്ക് പരാതി നല്‍കുമെന്ന് കെ. മുരളീധരന്‍. പാര്‍ട്ടി തീരുമാനങ്ങളെ വിമര്‍ശിച്ചതിനും അച്ചടക്ക ലംഘനത്തിനും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുക്കാതെ കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ പോയ കെ. കെ. രാമചന്ദ്രന്‍മാസ്റര്‍ എംഎല്‍എയുടെ പേരിലും പരാതി നല്‍കും.

പാര്‍ട്ടി അംഗീകരിച്ച മദ്യനയത്തെ എതിര്‍ത്ത് മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തയയ്ക്കുകയും അത് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത സുധീരന്റെ നടപടി പാര്‍ട്ടിയെ വഞ്ചിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങളെ പരസ്യമായി വിമര്‍ശിക്കുന്ന വയലാര്‍ രവിയുടെ രീതിയിലും അദ്ദേഹം അമര്‍ഷം പ്രകടിപ്പിച്ചു.

മൂന്നു പേര്‍ക്കുമെതിരെ വ്യക്തമായ റിപ്പോര്‍ട്ട് ഉടന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് സമര്‍പ്പിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X